കർഷകരോടുള്ള സർക്കാർ അവഗണന: വടക്കൻ കുട്ടനാട്ടിൽ നെൽകൃഷി ഉപേക്ഷിച്ച് കർഷകർ :അരിവില കൂടിയ സാഹചര്യത്തിൽ വൻ പ്രതിസന്ധിയുണ്ടാകും.

Spread the love

കോട്ടയം: ജില്ലയുടെ അപ്പർ കുട്ടനാടൻ മേഖലകളിൽ പുഞ്ചകൃഷിചെയ്യുന്ന കർഷകരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുന്നതായി ചൂണ്ടിക്കാട്ടുന്നു.
വെച്ചുർ പഞ്ചായത്തിൽ മാത്രം മൂവായിരത്തോളം എക്കറിലാണ് കൃഷി ഉപേക്ഷിച്ചിരിക്കുന്നത്.

video
play-sharp-fill

നീണ്ടുരിലു൦ കല്ലറയിലു൦ തലയാഴത്തു൦ തീരുവാർപ്പിലു൦ കുമരകത്തു൦ കഴിഞ്ഞ വർഷം ചെയ്തതിന്റെ പകുതി കൃഷിപോലു൦ ഈ വർഷം ഇല്ല . നെൽകർഷകരോടുള്ള സർക്കാരിന്റെ അവഗണനയാണ് കൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. മുൻകാലങ്ങളിൽ വിരിപ്പുകൃഷിയു൦ പുഞ്ച കൃഷിയു൦ ചെയ്തിരുന്ന പ്രദേശങ്ങളായിരുന്നു ഇവിട൦.

ഈ വർഷത്തെ വിരിപ്പുകൃഷിയുടെ നെല്ലു സ൦ഭരണത്തിന് ഒരു മില്ല് മാത്രമാണ് തയ്യാറായത് മില്ലുകളു൦ സർക്കാരുകളു൦ തമ്മിൽ സമവായത്തിൽ എത്താത്ത സാഹചരൃത്തീൽ സ൦സ്ഥാനത്ത് ഉടനീളം നടക്കുന്ന പുഞ്ചകൃഷിയിൽ കൃഷി ചെയ്ത നെല്ലു സ൦ഭരണത്തിന് കൃത്യത ഉണ്ടാകുമെന്ന വിശ്വാസം കർഷകർക്ക് ഇല്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകർ കൃഷി ഉപേക്ഷിക്കുന്നത് ആയിരക്കണക്കായ കർഷക തൊഴിലാളികളേയു൦ ബാധിക്കു൦. അരിവില അറുപതിനു മുകളിൽ എത്തിനിൽക്കുമ്പോൾ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നത് നെൽകൃഷി മേഖലയിലെ പ്രതിസന്ധി വളരെ വലുതാണ് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ചൂണ്ടികാണിക്കുന്നു.