കൂരോപ്പടയിൽ ഇനി നറുക്കെടുപ്പ് ഭരണം വേണ്ട: ഭരണം പിടിക്കാൻ എൽഡിഎഫ് പ്രചരണം ശക്തമാക്കി: നിലനിർത്താൻ യുഡിഎഫും

Spread the love

കൂരോപ്പട: പ്രസിഡന്റ്‌ യുഡിഎഫും, വൈസ്‌ പ്രസിഡന്റ്‌ എല്‍ഡിഎഫുമായി ഭരിക്കുന്ന കൗതുകമുള്ള പഞ്ചായത്തില്‍ ഇക്കുറിയും മത്സരത്തിനു വാശിയേറും.
പുതിയ വാര്‍ഡ്‌ വിഭജനത്തിനു മുന്‍പ്‌ 17അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫ്‌ 7. യുഡിഎഫ്‌ 6, ബി.ജെ.പി 3, ബിഡിജെഎസ്‌ ഒന്ന്‌ എന്നിങ്ങനെയായിരുന്നു കക്ഷിനില.മുന്നണി ധാരണ അനുസരിച്ച്‌ അവസാനവര്‍ഷം സി.പി.എം പ്രസിഡന്റ്‌ ഷീല ചെറിയാന്‍ രാജിവച്ച ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്‌ അംഗമായിരുന്ന ആശാ ബിനു യു.ഡി.എഫിന്‌ അനുകൂലമായി വോട്ടു ചെയ്‌തതോടെ മത്സരം നറുക്കെടുപ്പിലേക്കു നീങ്ങി.

video
play-sharp-fill

നറുക്കെടുപ്പിലൂടെ യുഡിഎഫിലെ അമ്പിളി മാത്യു പ്രസിഡന്റായി. സിപിഎമ്മിലെ ഗോപി ഉല്ലാസ്‌ വൈസ്‌ പ്രസിഡന്റായും തുടര്‍ന്നു. ആശാ ബിനു കോണ്‍ഗ്രസ്‌ അംഗത്വവും സ്വീകരിച്ചു. ആശാ ബിനു യുഡിഎഫിന്റെ ബ്ലോക്‌ പഞ്ചായത്ത്‌ സ്‌ഥാനാര്‍ഥിയുമാണ്‌.

നറുക്കെടുപ്പില്‍ നഷ്‌ടമായ ഭരണം തിരിച്ചുപിടിക്കുകയാണ്‌ എല്‍.ഡി.എഫിന്റെ ലക്ഷ്യം. വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ യു.ഡി.എഫ്‌ രംഗത്തുണ്ട്‌. കോണ്‍ഗ്രസ്‌-സി.പി.എം കുട്ടുകെട്ട്‌ അവസാനിപ്പിക്കുമെന്ന പ്രചാരണവുമായാണ്‌ എന്‍.ഡി.എ രംഗത്തുള്ളത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍.ഡി.എഫ്‌.
അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കേരളകോണ്‍ഗ്രസ്‌ (എം) സ്വാധീനം ഗുണമാകുമെന്ന പ്രതീക്ഷയിലാണ്‌ എല്‍ഡിഎഫ്‌. മികച്ച സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കിയെന്ന ആത്മവിശ്വാസവും എല്‍ഡിഎഫിനുണ്ട്‌.പ്രസിഡന്റ്‌ തെരഞ്ഞെടിപ്പിനുള്ള നറുക്കെടുപ്പില്‍ പരാജയപ്പെട്ട ദീപ്‌തി ദിലീപ്‌ 14-ാം വാര്‍ഡിലും ഭര്‍ത്താവ്‌ ദിലീപ്‌ കുമാര്‍ 16-ാം വാര്‍ഡിലും മത്സരിക്കുന്നു. 14-ാം വാര്‍ഡില്‍ ഉമാദേവി യു.ഡി.എഫിനായും, ശ്രീദേവി ഹരികുമാര്‍ എന്‍ഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും.16-ാം വാര്‍ഡില്‍ ടി.എസ്‌.ഉണ്ണിക്കൃഷ്‌ണനാണു യുഡിഎഫ്‌ സ്‌ഥാനാര്‍ഥി എ.ജി.ഗോപി എന്‍ഡിഎ സ്‌ഥാനാര്‍ഥി ആണ്‌.

എന്‍.ഡി.എ.
ആദ്യം തന്നെ സ്‌ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ മുന്നേറുകയാണ്‌ എന്‍.ഡി.എ. കൂടുതല്‍ സീറ്റ്‌ പിടിക്കുകയാണ്‌ ലക്ഷ്യം. പഞ്ചായത്തില്‍ ബി.ഡി.ജെ.എസ്‌ സാന്നിധ്യമുണ്ടെങ്കിലും ഇക്കുറി -സ്‌ഥാനാര്‍ഥിയില്ല.

യു.ഡി.എഫ്‌.
ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ്‌ കുഞ്ഞ്‌ പുതുശേരി, കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റണി തുപ്പലഞ്ഞി എന്നിവരെ യുഡിഎഫ്‌ കളത്തില്‍ ഇറക്കിയിട്ടുണ്ട്‌. വികസന രംഗത്തെ മുരടിപ്പ്‌ മാറ്റി വന്‍ മുന്നേറ്റമാണ്‌ യുഡിഎഫ്‌ ലക്ഷ്യമിടുന്നത്‌.

കഴിഞ്ഞ തവണ എല്‍ഡിഎഫ്‌ സ്വതന്ത്രയായി മത്സരിച്ച ഷീല മാത്യു കോണ്‍ഗ്രസില്‍ ചേര്‍ന്നതും യുഡിഎഫ്‌ രാഷ്ര്‌ടീയ ആയുധമാക്കുന്നു. രണ്ട്‌ വാര്‍ഡുകളില്‍ യുഡിഎഫിന്‌ റിബല്‍ ശല്യമുണ്ട്‌.കൂരോപ്പടയില്‍ എല്‍.ഡി.എഫ്‌ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ്‌ ഇവര്‍ പ്രചരണ രംഗത്തുള്ളത്‌.