
തിരുവനന്തപുരം: സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നു.
ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്‌എഫ്‍ഡിസി അറിയിച്ചു. തിയറ്ററില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന സിനിമാസ്വാദകരുടെ ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഭ്യന്തര അന്വേഷണത്തിനുശേഷം പരാതി അറിയിക്കാമെന്ന് കെഎസ്‌എഫ്‍ഡി എംഡി അറിയിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്.
പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. തിയറ്ററിലെത്തിയ സിനിമാസ്വാദകരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ സൈറ്റുകളില്‍ എത്തിയത് വളരെ ഗുരുതരമായകാര്യമായിട്ടാണ് പൊലീസ് കാണുന്നത്.




