ഭിന്നശേഷിക്കാരിയായ സഹോദരിക്കുള്ള പ്രത്യേകതരത്തിലുള്ള ഡ്രെസ്സിന്‌ ഓണ്‍ലൈനില്‍ 11,300 രൂപ നൽകി;ഒരു മാസം കഴിഞ്ഞിട്ടും സാധനം കിട്ടിയില്ല,ഉടമയെ ഫോണിലൂടെയും സമൂഹമാധ്യമത്തിലൂടെയും ബന്ധപ്പെട്ടു; ഒടുവിൽ വക്കീല് നോട്ടീസും നല്കി; സ്ഥാപനമുടമയ്ക്ക് 25000 പിഴയിട്ട് കോട്ടയം ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന്

Spread the love

കോട്ടയം:സമൂഹമാധ്യമത്തില്‍ പരസ്യം കണ്ടു വസ്ത്രം വാങ്ങാന് മുന്കൂര് പണമടച്ചിട്ടും കിട്ടിയില്ലെന്ന പരാതിയില് സ്ഥാപനമുടമയ്ക്കു പിഴയിട്ട് ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന്.

video
play-sharp-fill

നീഡില് ക്രാഫ്റ്റ് ഡിസൈന് സ്റ്റോര്’എന്ന ഇന്സ്റ്റഗ്രാം പേജ് വഴി വസ്ത്രവില്പന നടത്തുന്ന ഏറനാട് ഷമീല കൃപ ഡ്രസ് ഉടമ ഷമീല ബാനു വസ്ത്രവിലയായ 11,300 രൂപ ഒന്പതു ശതമാനം പലിശ ചേര്ത്ത് നഷ്ടപരിഹാരമായി 25,000 രൂപയും നല്കണമെന്നാണ് കോടതി വിധി.

അമേരിക്കയില് ദന്ത ഡോക്റായ കോട്ടയം പാത്താമുട്ടം സ്വദേശിനി ക്രിസ്റ്റി സാറാ തോമസാണ് പരാതിക്കാരി. ഭിന്നശേഷിക്കാരിയായ സഹോദരിക്കുള്ള പ്രത്യേകതരത്തിലുള്ള ഉടുപ്പിനുവേണ്ടിയാണ് 11,300 രൂപ ഓണ്ലൈനായി അടച്ച്‌ ഓര്ഡര് കൊടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓര്ഡര് ചെയ്ത് 30 ദിവസത്തിനുള്ളില് നല്കുമെന്നായിരുന്നു വാഗ്ദാനം. ഇതുനടക്കാതെ വന്നതോടെ ഉടമയെ ഫോണിലൂടെയും സമൂഹമാധ്യമത്തിലൂടെയും പലകുറി ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. തുടര്ന്ന് 2024 സെപ്റ്റംബറില് വക്കീല് നോട്ടീസും നല്കി.

പരാതി പരിഗണിച്ചപ്പോള്‍ എതിര്കക്ഷി ഹാജരാകാത്തതിനാലും തെളിവുകള് നല്കാത്തതിനാലും പരാതിക്കാരിക്ക് നഷ്ടപരിഹാരവും വസ്ത്രവിലയും കോടതിച്ചെലവായി 5,000 രൂപയും നല്കണമെന്ന് അഡ്വ.വി.എസ്. മനുലാല് പ്രസിഡന്റും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര് അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു.