സെപ്റ്റിക്ക് ടാങ്കില്‍ ഗ്യാസ് രൂപപ്പെട്ടു; തീപ്പൊരി വീണതോടെ പൊട്ടിത്തെറി; ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേർക്ക് പരിക്ക്.

video
play-sharp-fill

അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരിക്കേറ്റത്. 25 ശുചിമുറികള്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ വെല്‍ഡിങ് ജോലികളായിരുന്നു നടന്നുവന്നത്.

വെല്‍ഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് നിസാര പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.