കൊച്ചിയിൽ റെയിൽവേ ക്വാർട്ടേഴ്സിൽ ഭാര്യയെയും ഭർത്താവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് എറണാകുളം നോർത്ത് പൊലീസ്

Spread the love

കൊച്ചി:കൊച്ചിയിൽ റെയിൽവേ ക്വാർട്ടേഴ്സിൽ ഭാര്യയെയും ഭർത്താവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.
കതൃക്കടവിലെ റെയിൽവേ ക്വാർട്ടേഴ്സിലെ താമസക്കാരനായ രാജസ്ഥാൻ സ്വദേശിയും ഭാര്യയെയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഭാര്യയ്ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഭർത്താവിന്റെ പൊള്ളൽ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

ദക്ഷിണ റെയിൽവേയിൽ ടെക്നീഷ്യനാണ് രാജസ്ഥാൻ സ്വദേശി. ഡീസൽ ഒഴിച്ച് തീ കൊളുത്തിയതാണോയെന്ന് പരിശോധിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്യാസ് അപകടമാണോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ ഇവരുടെ മൂന്ന് മക്കളും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.