
കോട്ടയം : വാഹന പരിശോധനയ്ക്കിടയിൽ തൃക്കൊടിത്താനത്ത് കഞ്ചാവുമായി കാപ്പാ കേസ് പ്രതികൾ പിടിയിൽ. തൃക്കൊടിത്താനം വില്ലേജിൽ കിളിമല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷിബിൻ മൈക്കിൾ (26)പത്തനംതിട്ട തകിടിപറമ്പിൽ വീട്ടിൽ സിയാദ് ഷാജി (32) എന്നിവരാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 500 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തൃക്കൊടിത്താനം പോലീസിന്റെ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലും, ലഹരി കടത്ത് കേസുകളിലും, കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ളവരുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


