കൈയ്യില്‍ കറ പറ്റില്ല…! കൂര്‍ക്ക എളുപ്പത്തില്‍ വൃത്തിയാക്കാൻ ഈ ‘മാജിക്’ പൊടിക്കൈകള്‍ പ്രയോഗിക്കൂ!

Spread the love

കോട്ടയം: പോഷകങ്ങളാല്‍ സമ്പന്നമാണ് കൂർക്ക.

video
play-sharp-fill

നാരുകള്‍, വിറ്റാമിൻ സി, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാല്‍ നിറഞ്ഞ കൂർക്ക ദഹനത്തെ സഹായിക്കാനും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉത്തമമാണ്.

എന്നാല്‍, ഇത് വൃത്തിയാക്കിയെടുക്കാൻ എടുക്കുന്ന സമയവും കൈയ്യില്‍ കറ പറ്റിപ്പിടിക്കുന്നതും പലരെയും മടിപ്പിക്കാറുണ്ട്. ഇനി ഈ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കൂർക്ക എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാ കൂർക്കയുടെ തൊലികളയാൻ സഹായിക്കുന്ന ചില എളുപ്പ വഴികള്‍

പ്രഷർ കുക്കർ വിദ്യ

കൂർക്ക വൃത്തിയായി കഴുകി മണ്ണും ചെളിയും കളഞ്ഞ ശേഷം ഒരു പ്രഷർ കുക്കറിലേക്ക് മാറ്റുക. ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ ഒന്നോ രണ്ടോ വിസില്‍ വരുന്നതുവരെ മാത്രം അടച്ചുവെച്ച്‌ വേവിക്കുക. പ്രഷർ പോയതിനു ശേഷം വെള്ളം കളഞ്ഞ് കൂർക്കയുടെ തൊലി കൈകൊണ്ട് എളുപ്പത്തില്‍ ഉരിഞ്ഞു മാറ്റാൻ സാധിക്കും.

കവർ ഉപയോഗിച്ചുള്ള വിദ്യ

കൂർക്കയുടെ കറ കൈകളില്‍ പറ്റിപ്പിടിക്കാതിരിക്കാൻ ഇത് ഉത്തമമാണ്. കൂർക്ക കട്ടിയുള്ള ഒരു പ്ലാസ്റ്റിക് കവറിലാക്കുക. ശേഷം കട്ടിയുള്ള ഒരു പ്രതലത്തില്‍ വെച്ച്‌ കൈകള്‍ ഉപയോഗിച്ച്‌ ശക്തിയായി തിരുമ്മുക. ഇങ്ങനെ ചെയ്യുമ്ബോള്‍ കൂർക്കയുടെ തൊലി വളരെ വേഗം ഉരിഞ്ഞുപോകുന്നത് കാണാം.

ബ്രഷ് വിദ്യ

കൂർക്ക കുറച്ചു സമയം വെള്ളത്തില്‍ കുതിർത്തെടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച്‌ ഉരച്ച്‌ കൂർക്കയുടെ തൊലി കളയാം. വെള്ളത്തില്‍ കുതിർക്കുമ്പോള്‍ തൊലി കൂടുതല്‍ അയവുള്ളതാകുന്നത് വൃത്തിയാക്കല്‍ എളുപ്പമാക്കും.

കറ പിടിക്കാതിരിക്കാൻ

കൂർക്ക വൃത്തിയാക്കുമ്പോള്‍ കറ കൈകളില്‍ പറ്റിപ്പിടിക്കാതിരിക്കാൻ വൃത്തിയാക്കുന്നതിന് മുൻപ് ഒരു ഗ്ലൗസോ അല്ലെങ്കില്‍ കവറോ കൈകളില്‍ ധരിക്കുന്നത് ഉചിതമാണ്.