സിപിഎം നേതൃത്വത്തിന് എത്രയോ പരാതികൾ കിട്ടിയിട്ടുണ്ട്; ഒരു പരാതി പോലും പൊലീസിനു കൈമാറാതെ പാര്‍ട്ടി തന്നെ കോടതിയായി;ബലാത്സംഗ കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് വലിയ വർത്തമാനം പറയുന്നത്, എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Spread the love

ഇടുക്കി: ഇന്നലെ കിട്ടിയ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണിത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

video
play-sharp-fill

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും എം.വി.ഗോവിന്ദന്റെയും കയ്യില്‍ ഇത്തരത്തിലുള്ള എത്രയോ പരാതികളുണ്ട്.ഒരു പരാതി പോലും പൊലീസിനു കൈമാറാതെ പാര്‍ട്ടി തന്നെ കോടതിയായി തീരുമാനമെടുത്തു. ഒരു പരാതികളും നിയമത്തിനു മുന്നിലേക്ക് വിട്ടില്ല.

എത്ര മാതൃകാപരമായാണ് കോണ്‍ഗ്രസ് നടപടി എടുത്തത്. ഇപ്പോള്‍ കിട്ടിയ പരാതിയെ കുറിച്ച് നേതൃത്വം കൂട്ടായി ആലോചന നടത്തി തീരുമാനം എടുക്കുമെന്നും സതീശൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. നടപടി എടുത്തില്ലായിരുന്നെങ്കില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ ആയേനെ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മേല്‍ ഒരു പോറൽ പോലും ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല.

പാര്‍ട്ടിയെ കുറിച്ച് അഭിമാനമാണുള്ളത്. കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തതു പോലെ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ ? ഇന്നലെയാണ് പുതിയ പരാതി വന്നത്. ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. പരാതിയെ കുറിച്ച് അന്വേഷിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാര്‍ട്ടി എടുക്കും.

നിലവില്‍ കേടതിയിലുള്ള കേസില്‍ ഒരു തടസവും പറഞ്ഞിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടാണ്.

ശബരിമലയിലെ കൊള്ള അന്തരീക്ഷത്തില്‍ നിന്നും പോകുന്നതിനു വേണ്ടിയാണ് ഈ വിഷയത്തെ കുറിച്ച് സിപിഎം പറയുന്നത്. ബലാത്സംഗ കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിക്കൊണ്ടാണ് സിപിഎം വലിയ വര്‍ത്തമാനം പറയുന്നത്.

അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്തതിനു രണ്ടു പേര്‍ ജയിലിലാണ്. ഒരു നടപടിയും എടുത്തിട്ടില്ല. എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം. അതുപോലെയാണോ കേരളത്തിലെ കോണ്‍ഗ്രസ്.