
ഡൽഹി: കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഡപ്യൂട്ടി ഫീല്‍ഡ് ഓഫിസർ (ടെക്നിക്കല്‍) തസ്തികയില്‍ 250 ഒഴിവില്‍ നേരിട്ടുള്ള നിയമനം.
ഗേറ്റ് 2023/ 2024 2025 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 14 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ്: cabsec.gov.in.
ഒഴിവുള്ള വിഭാഗങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
കംപ്യൂട്ടർ സയൻസ്, ഐടി, ഡേറ്റ സയൻസ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഇലക്‌ട്രോണിക്സ്, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവില്‍, മെക്കാനിക്കല്‍, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സ്റ്റാറ്റിസ്റ്റി ക്സ്, ജിയോളജി.
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ ബിഇ/ബിടെക്/എം.എസ്.സി, ഗേറ്റ് സ്കോർ.
പ്രായപരിധി: 30 വയസ്. ശമ്ബളം: 99,000 രൂപ.
അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും Post Bag No. 001, Lodhi Road Head Post Office, New Delhi-110 003 എന്ന വിലാസത്തില്‍ അയയ്ക്കണം.
2. വിവരാവകാശ നിയമം: ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്‍മെന്റ് (ഐ.എം.ജി) നടത്തുന്ന ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലിഷിലും മലായാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്സില്‍ രജിസ്റ്റർ ചെയ്യാം. താല്‍പര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 13 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ഡിസംബർ 15 ന് ആരംഭിക്കും.
3. ലോകായുക്ത കോർട്ട് കീപ്പർ
കേരള ലോകായുക്തയില്‍ കോർട്ട് കീപ്പർ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതിന് സർക്കാർ സർവ്വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ. പാർട്ട് – 1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകള്‍ മേലധികാരി മുഖേന ഡിസംബർ 15 വൈകിട്ട് 5 നകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 33 വിലാസത്തില്‍ ലഭിക്കണം.



