ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകിപ്പിച്ച്‌ കെപിസിസി നേതൃത്വം.

Spread the love

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകിപ്പിച്ച്‌ കെപിസിസി നേതൃത്വം.

video
play-sharp-fill

നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് വാർത്താസമ്മേളനത്തില്‍ സണ്ണി ജോസഫ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടി ഉചിതമായ സമയത്തുണ്ടാകും.

പാർട്ടിയില്‍ നിന്നും പുറത്താക്കാൻ ചില നടപടിക്രമങ്ങളുണ്ടെന്നും, എടുക്കാൻ സാധിക്കുന്ന നടപടി നേരത്തെ തന്നെ എുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതൃത്വത്തിന് നേരിട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്നും പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

ഡിജിപി ഈ പരാതി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കി.എംഎല്‍എ സ്ഥാനം രാജി വെക്കണമോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.