ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെ എസ് ഇ ബി

Spread the love

തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെ എസ് ഇ ബിയുടെ വക ആശ്വാസ വാർത്ത. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെ എസ് ഇ ബി അറിയിച്ചു. സെപ്റ്റംബർ – നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെ എസ് ഇ ബി അറിയിച്ചു.

video
play-sharp-fill

പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും, രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്. ഇതിലാണ് കെ എസ് ഇ ബി ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്.

സർ ചാർജ് പരിധി എടുത്ത് കളഞ്ഞതോടെ സർ ചാർജ് ഉയരുമെന്ന് ചില മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത് മുൻ നിർത്തി വൈദ്യതി മന്ത്രിയുടെ ഓഫിസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന്

1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ്.

2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.

3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.

അല്ലെങ്കിൽ

അനുമതി പത്രം കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്.

അതുമല്ലെങ്കിൽ,

ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.

രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിൻ്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകിയാൽ മതിയാകും.

ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.

ശ്രദ്ധക്ക്:- ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, Connected ലോഡ് / Contract ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.