
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശബരിമല സ്വർണക്കൊള്ള വിഷയം സജീവമായി ചർച്ചയാക്കാൻ കോണ്‍ഗ്രസ് തീരുമാനം.
‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പാർട്ടി.
ഫേസ്ബുക്ക് പ്രൊഫൈലുകളുടെ കവർ ചിത്രം മാറ്റിക്കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ക്യാമ്പയിൻ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനർ അടൂർ പ്രകാശ് എം.പി., ഹൈബി ഈഡൻ എം.പി. തുടങ്ങിയ പ്രമുഖരെല്ലാം ഇതിന്റെ ഭാഗമായി കവർ ചിത്രം മാറ്റിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ബലാത്സംഗ പരാതി പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറരുതെന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ ശക്തമാക്കുന്നത് എന്നാണ് വിവരം. ഫേസ്ബുക്ക് അക്കൗണ്ടുകളിലെ കവർചിത്രം മാറ്റാൻ പാർട്ടി പ്രവർത്തകർക്കും നേതൃത്വം നിർദേശം നല്‍കിയിട്ടുണ്ട്.



