കുഞ്ഞുങ്ങള്‍ പച്ചക്കറി കഴിക്കുന്നില്ലേ? പരീക്ഷിച്ചു നോക്കാം ഇക്കാര്യങ്ങള്‍…

Spread the love

പച്ചക്കറികൾ തീരെ കഴിക്കുന്നില്ല, പഴങ്ങളൊടും പ്രിയം കുറവാണ് എന്നിങ്ങനെ നീളുന്നു പരാതികൾ. എന്നാൽ ബിസ്കറ്റ്, ചിപ്സുകൾ തുടങ്ങിയ ബേക്കറി സാധനങ്ങളൊടു പ്രിയമുണ്ടുതാനും, അപ്പോൾ കഴിക്കായ്ക അല്ല, ഇഷ്ടപ്പെടാത്തതാണ് മുഖ്യ കാരണമെന്നു മനസ്സിലാക്കാം.

video
play-sharp-fill

ഭക്ഷണത്തോടുള്ള കുട്ടികളുടെ അഭിരുചി മുതിർന്നവരിൽനിന്നു വ്യത്യസ്തമാണ്. അവർക്ക് എല്ലായ്പോഴും വ്യത്യസ്ത രുചിയും ഭാവവുമുള്ളവയാണിഷ്ടം. അപ്പോൾ വ്യത്യസ്തതയുണ്ടാക്കലാണ് ആവശ്യം. ഉ

ദാഹരണമായി, ഇഡ്ഡലി മാവിൽ ശുദ്ധമായ മഞ്ഞള്‍പൊടി ചേർത്തുണ്ടാക്കുകയാണെങ്കിൽ, നിറം കൊണ്ട്, ഒരു വ്യത്യസ്തത കൈവരുന്നു. അൽപം കിസ്മിസും നെയ്യും ബീറ്റ്റൂട്ടും ചേർത്ത് അരി വേവിച്ചാൽ ചോറിനു നിറവും സ്വാദും വ്യത്യസ്തമാകുന്നു. ഇങ്ങനെ ചില്ലറ പൊടിക്കൈകൾ ഉയോഗപ്പെടുത്തിയാൽ ആഹാരത്തെ കൂടുതൽ ആകര്‍ഷകമാക്കാൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശപ്പും ദഹനവും ആഗിരണവും വർധിപ്പിക്കാൻ ചെലവു കുറഞ്ഞ, ഫലപ്രദമായ, കുട്ടികളുടെ ശരീരത്തിനു യോജിച്ച, പാർശ്വഫലങ്ങളില്ലാത്ത ആയുർവേദ ഔഷധങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. അഷ്ടചൂർണം കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച് 2 മുതൽ 5 വരെ ഗ്രാം തേനും നെയ്യും ആദ്യ ഉരുളയിൽ ചേർത്തു കൊടുക്കുന്നത് വളരെ ഫലപ്രദമാണ്.

ഇത് കൃമിശല്യം മാറാനും നല്ലതാണ്. അതുപോലെതന്നെ രജന്യാദി ചൂർണം, മുസ്താരിഷ്ടം, ഇന്ദുകാന്തഘൃതം തുടങ്ങിയവ വൈദ്യോപദേശമനുസരിച്ചു നൽകാവുന്നതാണ്.

പച്ചക്കറികള്‍ കഴിപ്പിക്കുന്നതിനേക്കാള്‍ അത് എങ്ങനെ കൊടുക്കുന്നു എന്നതിലാണ് കാര്യം. പലപ്പോഴും അവര്‍ക്ക് ഇഷ്ടമാകാത്ത രീതിയിലായിരിക്കും അവ ഉണ്ടാക്കി നല്‍കുന്നത്. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം പച്ചക്കറികള്‍ ചേര്‍ത്ത് ആകര്‍ഷകമായ രൂപങ്ങളില്‍ വിളമ്പിയാല്‍ അത് കുട്ടികളില്‍ കൗതുകമുണ്ടാക്കും. വേവിച്ച പച്ചക്കറികളില്‍ അല്പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്ത് ചപ്പാത്തിക്കുള്ളില്‍ വെച്ച് ചപ്പാത്തി റോളായി കൊടുക്കാം. ഫ്രൈഡ്റൈസും ന്യൂഡില്‍സുമൊക്കെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. പച്ചക്കറികള്‍ അടങ്ങിയ ഫ്രൈഡ്റൈസ്, ന്യൂഡില്‍സ് എന്നിവ ഉണ്ടാക്കി അവര്‍ക്ക് നല്‍കണം.

വറുത്തതും പൊരിച്ചതുമായ സാധനങ്ങളോട് കുട്ടികള്‍ക്ക് പൊതുവെ താത്പര്യം കൂടുതലാണ്. ഉപ്പും മസാലയുമെല്ലാം ചേര്‍ത്ത് അല്പം എണ്ണയില്‍ പച്ചക്കറികള്‍ വറുത്തെടുത്താല്‍ രുചികരമായിരിക്കും.

പച്ചക്കറികളുടെ ഗുണങ്ങളെപ്പറ്റിയും അവ കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തണം. മുതിര്‍ന്നവര്‍ പച്ചക്കറികള്‍ കഴിച്ച് കുട്ടികള്‍ക്കു മാതൃകയാവണം. തീന്‍മേശയില്‍ ഇവ സ്ഥിരം വിഭവമായി കൊണ്ടുവരികയുംകൂടി ചെയ്താല്‍ ക്രമേണ പച്ചക്കറികള്‍ അവരുടെ ജീവിതത്തിന്റെയും ഭാഗമാകും.