
ഒരു ചെറിയ തലവേദന വന്നാൽ പോലും എന്തോ വലിയ അസുഖത്തിന്റെ ലക്ഷണമാണ് എന്നു കരുതി ഭയപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ബ്രെയിന്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ സാധാരണയായി വളരെ പതുക്കെയായാണ് രൂപപ്പെടുന്നത്.
ആദ്യം ശരീരത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളും സാധാരണ ആരോഗ്യ പ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. തലവേദന കൊണ്ട് മാത്രം ബ്രെയിന്‍ ട്യൂമർ സ്ഥിരീകരിക്കാനാകില്ല. പക്ഷേ തലവേദനയ്‌ക്കൊപ്പം ചില പ്രത്യേക മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കൂടി കാണുമ്പോള്‍ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
- ഓക്കാനം – ഛർദ്ദി ഉള്‍പ്പെടെയുള്ള പ്രാരംഭ അസ്വസ്ഥതകള്‍
തലയോട്ടിക്കുള്ളില്‍ ഉയരുന്ന സമ്മർദ്ദമാണ് ട്യൂമറിന്റെ പ്രധാന പ്രശ്നം. ഇതോടെ തലവേദന, ഛർദ്ദി, ഓക്കാനം, ക്ഷീണം, കാഴ്ചമങ്ങല്‍, ഇരട്ട കാഴ്ച തുടങ്ങിയ ലക്ഷണങ്ങള്‍ രൂപപ്പെടാം.
തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മർദ്ദം ഉണ്ടാവുമ്ബോഴാണ് ഈ മാറ്റങ്ങള്‍ വ്യക്തമായി കാണപ്പെടുന്നത്. സാധാരണ ആരോഗ്യ പ്രശ്‌നങ്ങളുമായി സാമ്യമുള്ളതിനാല്‍, ഡോക്ടറുടെ പരിശോധനയില്ലാതെ നിഗമനത്തിലേക്ക് പോകരുതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. - ഓർമശക്തിയിലെ കുറവ്
മസ്തിഷ്ക കാൻസറിന്റെ തുടക്ക സൂചനകളില്‍ ഓർമക്കുറവ്, ഏകാഗ്രത കുറയുക, ഒട്ടും കാരണമില്ലാതെ ദേഷ്യം വരുക, മാനസികാവസ്ഥയില്‍ മാറ്റം വരുക എന്നിവയും ഉള്‍പ്പെടുന്നു.
തലച്ചോറിന്റെ ചിന്തയെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗങ്ങളില്‍ ട്യൂമർ സമ്മർദ്ദമുണ്ടാക്കിയാല്‍ വാക്കുകള്‍ കണ്ടെത്താൻ ബുദ്ധിമുട്ട് പോലുള്ള ലക്ഷണങ്ങളും കാണാം. - അപസ്മാരം – പേശികളുടെ ബലക്കുറവ്
അപസ്മാര ചരിത്രമില്ലാത്ത ഒരാളില്‍ പെട്ടെന്നുണ്ടാകുന്ന അപസ്മാര ലക്ഷണം പ്രത്യേകമായി ഗൗരവമേറിയ മുന്നറിയിപ്പ് അടയാളമാണ്.
കൂടാതെ പേശികളില്‍ മരവിപ്പ്, ബലഹീനത എന്നിവയും ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ടിരിക്കാം. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഉടൻ വൈദ്യസഹായം ആവശ്യമാണ്. - ക്ഷീണം – ശരീരസമത്വം നഷ്ടപ്പെടല്‍
കാൻസർ ബാധിതരില്‍ കാണുന്ന ക്ഷീണം സാധാരണ ക്ഷീണത്തേക്കാള്‍ അധികമാണ്. വിശ്രമിച്ചാലും കുറയാത്ത ഈ തളർച്ചയില്‍ കൂടെ ശരീര ബാലൻസ് നഷ്ടപ്പെടല്‍ വരെ അനുഭവപ്പെടാം.
ഇത് പലപ്പോഴും തലവേദനയ്ക്ക് മുൻപോ അതിനോടൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്. - കാഴ്ചയില്‍ അപ്രതീക്ഷിത മാറ്റങ്ങൾ കാഴ്ച കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ ട്യൂമർ ബാധിക്കുമ്ബോള്‍ കാഴ്ചമങ്ങല്‍, ഇരട്ടകാഴ്ച, കണ്ണില്‍ മിന്നുന്നതുപോലെ തോന്നല്‍ മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
വ്യക്തമായ കാരണമില്ലാതെ ഇത്തരം ലക്ഷണങ്ങള്‍ തുടർച്ചയായി പ്രത്യക്ഷപ്പെട്ടാല്‍ പരിശോധന നിർബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


