ഭീതി ഒഴിയാതെ കൊട്ടിയൂരുകാർ! പൊയ്യമലയില്‍ കൂട്ടില്‍ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നു തിന്നു ; കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ

Spread the love

കണ്ണൂർ : കൊട്ടിയൂര്‍  പൊയ്യമലയില്‍ കൂട്ടില്‍ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നു തിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടില്‍ ജോര്‍ജിന്റെ പോത്തിനെയാണ് കടുവ കൊന്നുതിന്നത്.

video
play-sharp-fill

പ്രദേശത്ത് മുന്പും പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്.

പലതവണ വനംവകുപ്പിനോട് കൂടു സ്ഥാപിച്ച്‌ വന്യജീവിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നുതന്നെ കൂട് സ്ഥാപിച്ച്‌ കടുവയെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.