
തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് കൈമാറാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണ്ണായകമായ ഈ തീരുമാനം.
ദേശീയ പ്രാധാന്യമുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് 257 ഏക്കർ ഭൂമി അനുവദിക്കുക. ഇത് ബ്രഹ്മോസ്, എസ്ബിബി, ദേശീയ ഫോറൻസിക് സർവകലാശാല എന്നിവയാണ്. ആകെയുള്ള 457 ഏക്കർ ഭൂമിയില്‍ 200 ഏക്കർ ജയിലിന്റെ ആവശ്യങ്ങള്‍ക്കായി നിലനിർത്തും.
തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ കോടതി നേരത്തെ ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്യാധുനികമായ ബ്രഹ്മോസ് മിസൈല്‍ നിർമ്മാണത്തിനും തന്ത്രപ്രധാന ഹാർഡ്വെയർ നിർമ്മാണത്തിനുമായി ഭൂമി അനുവദിക്കണമെന്ന് ഡിആർഡിഒ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ പ്രാധാന്യമുള്ള ഈ സ്ഥാപനങ്ങള്‍ക്ക് ഭൂമി ലഭിക്കുന്നതോടെ കേരളത്തിന് ഇത് വലിയ ഗുണകരമാകും.
സംസ്ഥാന സർക്കാരിനായി കേസില്‍ സ്റ്റാൻഡിങ് കൗണ്‍സല്‍ നിഷെ രാജൻ ഷൊങ്കർ ഹാജരായി.



