ആരോഗ്യത്തോടെ ഇരിക്കാൻ കൂൺ പതിവായി കഴിക്കാം, കാൻസറിനുള്ള സാധ്യതയും കുറയ്ക്കാം

Spread the love

ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാവുന്ന ഒരു സമ്പൂർണ സംരക്ഷിതാഹാരമാണ് കൂൺ. ഇനം, വളർച്ചാഘട്ടം, കാലാവസ്ഥ ഉപയോഗിക്കുന്ന ജൈവാവശിഷ്ടം എന്നിവയെ ആശ്രയിച്ച് കൂണിന്റെ പോഷകാഹാരമൂല്യം വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

video
play-sharp-fill

കൂൺ, മാംസ്യം, ഭക്ഷ്യനാരുകൾ, വൈറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയാണ്. കൂണിലെ അന്നജം വിഘടിക്കപ്പെടുമ്പോൾ സ്റ്റാർച്ച്, പെന്റോസുകൾ, ഹെക്‌സോസുകൾ, ഡൈസാക്രയിഡുകൾ, അമിനോ ഷുഗറുകൾ, ഷുഗർ ആൽക്കഹോളുകൾ എന്നിവ ഉണ്ടാകുന്നു.

നാരിലെ ഘടകങ്ങൾ ഭാഗികമായി ദഹിക്കപ്പെടുന്ന പോളീസാക്റൈഡുകളും കൈറ്റിനുമാണ് ഭക്ഷ്യക്കൂണുകളിലെ കൊഴുപ്പ് അപൂരിത വിഭാഗത്തിൽപെടുന്നു. അതിനാൽ കലോറി മൂല്യം വളരെ കുറവും കൊളസ്‌ട്രോൾ രഹിതവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂൺ മനുഷ്യന്റെ രോഗപ്രതിരോധശക്തിയെ വർധിപ്പിക്കുന്നു. കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. ഭക്ഷ്യയോഗ്യമായ മിക്ക കൂണുകളും പ്രോസ്റ്റേറ്റ്, ബ്രസ്റ്റ് കാൻസറുകളെ തടുക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

റേഡിയോ കീമോതെറാപ്പികളുടെ പാർശ്വഫലങ്ങൾ കുറയ്ക്കുവാനും ഇവയ്ക്ക് കഴിവുള്ളതായി ലെന്റിനുല, ട്രാമീറ്റസ്, ബട്ടൺ എന്നീ കൂണുകളുടെ പഠനങ്ങൾ തെളിയിക്കുന്നു. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ കുറയ്ക്കുവാൻ ചിപ്പിക്കൂണുകൾക്കും കഴിവുണ്ട്.

ബട്ടൺ കൂണിന്റെ ഉപയോഗം ഇൻസുലിന്റെ ഉൽപാദനം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം കൊളസ്‌ട്രോൾ എന്നീ ജീവിതശൈലീരോഗങ്ങൾക്ക് കൂൺ ഒരു പ്രതിവിധിയാണ്.

വൈറസ്, ബാക്‌ടീരിയ, കുമിൾ എന്നിവ കൊണ്ടുണ്ടാകുന്ന പല രോഗങ്ങൾക്കും കൂൺ ഉപയോഗം തടയിടുന്നു. ശരീരത്തിലെ രോഗകാരികളായ തന്മാത്രകളുടെ നശീകരണം, നീർവീഴ്‌ച കുറയ്ക്കുക എന്നീ കഴിവുകൾ കൂണിനുണ്ട്. സോഡിയം-പൊട്ടാസ്യത്തിന്റെ സുരക്ഷിതമായ അനുപാതം, രക്തചംക്രമണത്തിന്റെ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതിനാൽ ഹൃദയത്തിന്റെ ഒരു ടോണിക്കായി കൂണിനെ കരുതാം.

കരൾ, കിഡ്‌നി എന്നിവയെ സംരക്ഷിക്കുന്നതായി കാണുന്നു. ശ്വാസകോശരോഗങ്ങളെ പരിഹരിക്കുന്നു. വിളർച്ചയെ തടയുന്നു. നല്ല മാനസികാവസ്ഥ നിലനിർത്തുവാനും കൂൺ സഹായകമാണ്.

അമിത മാംസഭോജനവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങളാലും പച്ചക്കറികളിലെ കീടനാശിനികളുടെ അവശിഷ്ട വിഷാംശത്താലും മലയാളിയുടെ തീൻ മേശയിൽ കൂണിന് സവിശേഷമായ ഒരിടം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി പറയാം.