അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Spread the love

രാഹുൽ  മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസില്‍ സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. രാഹുല്‍ ഈശ്വറിൻ്റെ അറസ്റ്റിന് പിന്നാലെയാണ് കേസിലെ നാലാം പ്രതിയായ സന്ദീപ് ജാമ്യാപേക്ഷ നല്‍കിയത്. ശാസ്തമംഗലം അജിത് കുമാർ വഴിയാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

video
play-sharp-fill

അതേസമയം പാലക്കാട് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിൻ്റെ കാറിലെന്ന് അന്വേഷണ സംഘം. രാഹുല്‍ മുങ്ങിയ ചുവന്ന പോളോ കാർ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.  രാഹുൽ പാലക്കാട് നഗരം വിട്ടത് സിസിടിവി ഇല്ലാത്ത പ്രദേശം ഒഴിവാക്കി അതിവിദഗ്ധമായാണ്.

പ്രത്യേക അന്വേഷണസംഘം നടത്തിയ സിസിടിവി പരിശോധനയില്‍ നഗരത്തിലൂടെയുള്ള രാഹുലിൻ്റെ റൂട്ട് അവ്യക്തമാണ്. പാലക്കാട് വിടുന്നതിന് മൂന്ന് ദിവസം മുമ്ബേ ഒരു ചുവന്ന പോളോ കാർ എത്തിച്ചിരുന്നു. രാഹുലിൻ്റെ വീട് നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ സിനിമാ താരത്തിൻ്റെതാണ് ഈ കാറെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group