ഗുണങ്ങളേക്കാൾ ഏറെ ദോഷം; സൺഫ്ലവർ ഓയിലിന്റെ ദോഷഫലങ്ങൾ അറിയാം

Spread the love

ഭക്ഷണം പാകം ചെയ്യുന്നതിൽ എണ്ണയ്ക്ക് വലിയ പങ്കാണുള്ളത്. പക്ഷേ വെളിച്ചെണ്ണയ്ക്ക് കത്തുന്ന വിലയായതിനാൽ പലരും ഇന്ന് പകരം ഉപയോഗിക്കുന്നത്  സണ്‍ഫ്‌ളവർ ഓയിലുകളാണ്. 1969ലാണ് ഇന്ത്യ പാചക ആവശ്യത്തിനായി സണ്‍ഫ്‌ളവര്‍ ഓയിലിനെ പരിചയപ്പെടുത്തിയത്. ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ എണ്ണയാണ് സണ്‍ഫ്‌ലവര്‍ ഓയില്‍. എന്നാല്‍ അതുപോലെ തന്നെ അതിന് ദോഷവശങ്ങളും ഉണ്ട്.

video
play-sharp-fill

സണ്‍ഫ്‌ളവർ ഓയിലില്‍ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കും. ഒമേഗ-6: ഒമേഗ-3, ഒമേഗ-6 ഫാറ്റുകള്‍ എന്നിവ അടങ്ങിയ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച്‌ ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആർത്രൈറ്റിസ്, ആസ്ത്മ, ക്യാൻസർ, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

ഒരു ഗ്രാം സണ്‍ഫഌർ ഓയിലില്‍ 9 കലോറിയുണ്ട്, അതായത് ഒരു ടോബിള്‍ സ്പൂണ്‍ ഓയിലില്‍ 124 കലോറി. പെർഫക്‌ട് ഡയറ്റ് അനുസരിച്ച്‌ ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ പാടുകയുള്ളൂ. ഇതിനൊക്കെ പുറമേ സണ്‍ഫ്‌ളവർ ഓയില്‍ ഇൻസുലിൻ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും കൂട്ടുന്നതായി പഠന റിപ്പോർട്ടുകള്‍ പറയുന്നു. അമേരിക്കയിലാണ് സൂര്യകാന്തിയുടെ സ്വന്തം സ്ഥലം എന്ന് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇതിന്റെ വിത്തുകള്‍ യൂറോപ്പിലെത്തുകയും പാചക എണ്ണയായി ഉപയോഗിക്കാന്‍ തുടങ്ങിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group