പെട്രോള്‍ വിലയില്‍ വര്‍ധന; ഖത്തറില്‍ പുതിയ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു

Spread the love

ദോഹ: ഡിസംബറിലെ ഇന്ധന വില ഖത്തർ എനർജി പുറത്തിറക്കി. നവംബർ മാസത്തെ അപേക്ഷിച്ച്‌ പ്രീമിയം, സൂപ്പർ പെട്രോളുകളുടെ വിലയില്‍ നേരിയ വർധനവുണ്ട്.

video
play-sharp-fill

പ്രീമിയം പെട്രോളിന്‍റെ വില ലിറ്ററിന് നവംബറില്‍ 1.95 റിയാലായിരുന്നത് രണ്ട് റിയാലായി ഉയർന്നു. സൂപ്പർ പെട്രോള്‍ രണ്ട് റിയാലില്‍ നിന്ന് 2.05 റിയാലായും വില ഉയർന്നിട്ടുണ്ട്. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡിസംബറിലും ലിറ്ററിന് 2.05 റിയാലായി തുടരുന്നു.