
കോഴിക്കോട്: പേരാബ്രയില്‍ മരം മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ വാള്‍ കഴുത്തില്‍ പതിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചു.ചെറുവണ്ണൂർ കരുവൻചാലില്‍ സ്വദേശിയായ ചോയി (78) ആണ് അപകടത്തില്‍ മരിച്ചത്.
കക്കറമുക്കിന് സമീപമുള്ള കേളോത്ത് പറമ്ബില്‍ മുറിച്ചിട്ട മരം ചെറിയ കഷണങ്ങളാക്കി വിറകാക്കുന്നതിനിടെയായിരുന്നു സംഭവം. യന്ത്രം
പ്രവർത്തനത്തിലിരിക്കെ പെട്ടെന്ന് വാള്‍ നേരെ ചോയിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: രാജൻ, ദിനേശൻ, ഷോളിസ്, സത്യഭാമ.




