ക്രിസ്തുമസ് വരവായി; കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയങ്കണത്തിൽ പടുകൂറ്റൻ നക്ഷത്രം ഉയർന്നു

Spread the love

കുമരകം: ക്രിസ്മസിന്റെ വരവറിയിച്ച് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ പടുകൂറ്റൻ നക്ഷത്രം ഉയർന്നു.

video
play-sharp-fill

പള്ളിയിലെ യുവജന പ്രസ്ഥാനമായ മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ പ്രവർത്തകരാണ് ഈ പടുകൂറ്റൻ നക്ഷത്രം നിർമിച്ചത്.

ഒരാഴ്ചയോളം നീണ്ട ഇവരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ്, പള്ളിയങ്കണത്തിൽ തിളങ്ങി നിൽക്കുന്ന 32 അടിയോളം ഉയരമുള്ള ഈ നക്ഷത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.