ആലപ്പുഴയില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനില്‍ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25), സുഹൃത്ത് ഗോകുല്‍ (25) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.