ശബരിമലയിൽ തിരക്കില്ലാതെ ദർശനം നടത്തി ഭക്തർ; ബുക്കു ചെയ്തവരിൽ 15 ശതമാനം പേർ എത്തിയില്ല

Spread the love

ശബരിമല: ശബരിമലയിൽ തിരക്കില്ലാതെ ദർശനം നടത്തി ഭക്തർ. വെർച്വൽ ക്യൂ ബുക്കു ചെയ്തവരിൽ 15 ശതമാനം പേർ എത്താത്തതും സ്പോട്ട് ബുക്കിങ് 5000 മാത്രമായി കുറച്ചതും കാരണമാണ് കഴിഞ്ഞ രണ്ടു ദിവസമായി ദർശനത്തിനു തിരക്ക് കുറഞ്ഞത്. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് അര മണിക്കൂർ പതിനെട്ടാംപടി കയറുന്നത് നിയന്ത്രിച്ചു. അപ്പോഴും വലിയ തിരക്കില്ലായിരുന്നു. ഡിസംബർ 27 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി.

video
play-sharp-fill

ഇന്നു പുലർച്ചെ 5 ആയപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തൽ കാലിയായി. പതിനെട്ടാംപടി കയറാനുള്ള ക്യൂവിൽ ആരുമില്ല. പമ്പയിൽ നിന്നു മലകയറി വരുന്നവർ കാത്തുനിൽപ്പില്ലാതെ പടി കയറി ദർശനം നടത്തി. ബുക്ക് ചെയ്യാൻ നോക്കുമ്പോൾ ചുവപ്പാണു കാണുന്നത്. അതിനാൽ മണ്ഡല കാലം കഴിയും വരെ ആർക്കും പുതിയതായി ബുക്കു ചെയ്യാൻ കഴിയുന്നില്ല.

ഒരോ ദിവസത്തെയും തിരക്ക് നോക്കി സ്പോട്ട് ബുക്കിങ് നൽകാനാണ് ഹൈക്കോടതി നിർദേശം. നിലയ്ക്കൽ മാത്രമാണ് സ്പോട്ട് ബുക്കിങ് കൗണ്ടർ. രാത്രി 12 ന് സ്പോട്ട് ബുക്കിങ് തുടങ്ങും. ഒരു മണിക്കൂറിനുള്ളിൽ എല്ലാം തീരും. ഇരുമുടി കെട്ടുമായി വരുന്ന തീർഥാടകർക്ക് നിരാശരായി നിലയ്ക്കൽ കറങ്ങി നടക്കേണ്ടി വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group