രാജ്‌ഭവന്റെ പേര് മാറുന്നു; ഇനിമുതല്‍ ലോക്‌ഭവൻ; കേരളത്തില്‍ നാളെ പ്രഖ്യാപനമുണ്ടാകും

Spread the love

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവൻ നാളെ മുതല്‍ ലോക്ഭവനായി അറിയപ്പെടും.

video
play-sharp-fill

സ്വദേശമായ ഗോവയിലേക്കുപോയ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ നാളെ പ്രഖ്യാപനമുണ്ടാകും.

കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തില്‍ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തില്‍ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കുകയായിരുന്നു.