
കോഴിക്കോട്:കാനത്തില്‍ ജമീല എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയ നേതാവായിരുന്നു കാനത്തില്‍ ജമീലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാരമ്ബര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തില്‍ ജമീല. തദ്ദേശസ്ഥാപനങ്ങളില്‍ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തലങ്ങളില്‍ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു.
ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി. കാനത്തില്‍ ജമീലയുടെ അകാലവിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


