ബാങ്ക് ഉപഭോക്താക്കൾക്കു പുതിയ സംഘടന; പാലായിലെ യോഗം നാളെ (30/11/2025) നാലിന്

Spread the love

പാലാ: ബാങ്ക് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കാൻ ബാങ്ക് കസ്റ്റമർ റൈറ്റ്സ് ആൻ്റ് പ്രൊട്ടെക്ഷൻ നെറ്റ് വർക്ക് എന്ന പേരിൽ സംഘടന രൂപീകരിച്ചു.

video
play-sharp-fill

ബാങ്ക് ഉപഭോക്തൃ അവകാശ സംരക്ഷണ ശൃംഖലയുടെ ബാങ്ക് ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ബാങ്കിംഗ് നിയമങ്ങളെക്കുറിച്ചും റിസർവ്വ് ബാങ്കിൻ്റെയും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും പൂർണ്ണമായ അറിവ് നൽകുക, ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന തെറ്റുകൾ, ചാർജുകൾ, അനീതിപരമായ നടപടികൾ എന്നിവയ്ക്കെതിരെ ശബ്ദമുയർത്തുകയും പരിഹാരം ഉറപ്പാക്കുകയും ചെയ്യുക, ഉപഭോക്താക്കളുടെ ബാങ്കിംഗ് സംബന്ധമായ പരാതികൾ, തർക്കങ്ങൾ, പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ സഹായം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംഘടനയ്ക്ക് രൂപം നൽകിയത്.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ കീഴിലാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ കൺവീനറായി തെരഞ്ഞെടുത്തു. ജാക്സൺ ചെറിയാൻ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിലെ ബാങ്ക് ഉപഭോക്താക്കളുടെ യോഗം നാളെ (30/11/2025) വൈകിട്ട് നാലിന് കെ എസ് ആർ ടി സി യ്ക്ക് എതിർവശത്തുള്ള സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ ചേരും.