play-sharp-fill
സഖാവേ , അവളുമാരെ എന്തിനാ മല കയറ്റിയത്: ശബരിമല വിഷയത്തിൽ വീട്ടമ്മ മാരോട് മറുപടി പറഞ്ഞ് വിയർത്ത് സി പി എം : കാൽചുവട്ടിലെ അവസാന പിടി മണ്ണും ഒലിച്ച് പോകാതിരിക്കാൻ അശ്രാന്ത പരിശ്രമം

സഖാവേ , അവളുമാരെ എന്തിനാ മല കയറ്റിയത്: ശബരിമല വിഷയത്തിൽ വീട്ടമ്മ മാരോട് മറുപടി പറഞ്ഞ് വിയർത്ത് സി പി എം : കാൽചുവട്ടിലെ അവസാന പിടി മണ്ണും ഒലിച്ച് പോകാതിരിക്കാൻ അശ്രാന്ത പരിശ്രമം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സുപ്രീം കോടതി വിധിയുടെ പേരിൽ സി പി എം വെട്ടി വിയർക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭവന സന്ദർശനത്തിന് ഇറങ്ങിയ സി പി എം നേതാക്കളും അണികളും കേൾക്കുന്ന പ്രധാന ചോദ്യം ഇതാണ് – ബിന്ദുവിനെയും കനക ദുർഗയെയും മലകയറ്റിയത് എന്തിനാണ്. വീട്ടമ്മമാർ ഉയർത്തിയ ഈ ചോദ്യത്തിന് കൃത്യമായി മറുപടി നൽകാൻ പാർട്ടി ക്ലാസിൽ കൃത്യമായി പങ്കെടുത്ത ഉത്തമന്മാർക്ക് പോലും സാധിക്കുന്നില്ല.

പാർട്ടി സംസ്ഥാന സമിതി നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ വരെ ഈ മാസം 28 വരെ നടക്കുന്ന ഗൃഹ സന്ദർശന പരിപാടിയിൽ പങ്കെടുക്കും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ജനപിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ സി.പി.എം ഉറപ്പാക്കുന്നുണ്ട്. മൂന്ന് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും എന്ന് കരുതുന്ന ആറ് നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധയാണ് പാർട്ടി നൽകുന്നത്. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും എന്നതും ഒരു കാരണമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൃഹ സന്ദർശനം വെറും ചടങ്ങാക്കി മാറ്റാതെ ദീർഘനേരം വീട്ടുകാരുമായി സംസാരിച്ച് അവരുടെ അഭിപ്രായങ്ങൾ കേട്ട് വിലയിരുത്തുകയും പാർട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണയുണ്ടെന്ന് തോന്നിയാൽ അത് മാറ്റുകയുമാണ് ഈ ഗൃഹസന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ച ഗൃഹ സന്ദർശന പരിപാടിക്കിടെ പാർട്ടിക്കെതിരെ ഉയർന്ന അഭിപ്രായങ്ങളും പരാതികളെയും കുറിച്ച് പി.രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമലയിൽ സ്ത്രീകളെ കയറാൻ തീരുമാനിച്ചത് ഇടതുപക്ഷ സർക്കാരാണെന്നു കരുതിയവരുണ്ടെന്നും അവരിൽ പലർക്കും സുപ്രീം കോടതി വിധിയുണ്ടെന്നു പോലും അറിയില്ലെന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ തുറന്നു പറഞ്ഞു. വിശ്വാസത്തിനെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്ന മട്ടിൽ അന്ന് പ്രചരിച്ച ചില വാട്ട്‌സാപ്പ് പോപ്പുകളും കാണിച്ചു തന്നു .ഇപ്പോൾ കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവന കേൾക്കുമ്‌ബോൾ പലരും വസ്തുതകൾ തിരിച്ചറിയുന്നുണ്ട്. ജനങ്ങളിലേക്ക് യാഥാർത്ഥ്യം എത്തിക്കുന്നതിന് തുടർച്ചയായ ശ്രമം ആവശ്യമാണെന്ന് ഗൃഹസന്ദർശനം. ഓർമ്മിപ്പിക്കുന്നു.
കളമശേരി ഏരിയായിലായിരുന്നു ഇന്നു വീടുകൾ കയറിയത്. ന്യൂനപക്ഷ സംരക്ഷണത്തിനും ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റുന്നതിനും കോൺഗ്രസിനേ കഴിയൂയെന്ന് കരുതി വോട്ടു ചെയ്ത പലരും പറ്റിയ അബദ്ധം തിരിച്ചറിയുന്നുണ്ട്.
ജനങ്ങളിൽ നിന്നും പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പ്രവർത്തന രീതി ശക്തിപ്പെടുത്തി തുടരേണ്ടിയിരിക്കുന്നു. മാധ്യമങ്ങളുടെ ഇടതു പക്ഷ വിരുദ്ധ പ്രചാരവേലയുടെ ആധിക്യത്തിൽ പ്രത്യേകിച്ചും.