
പാമ്പാടി: അടുത്ത അഞ്ചു വർഷം പാമ്പാടി പഞ്ചായത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ. റങ്ങി സഖറിയയാണ് പ്രകാശനം ചെയ്തത്.
വിജ്ഞാന കേരളം പദ്ധതിയിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദായകർക്കും അവസരം ഒരുക്കുന്ന പദ്ധതിയിൽ തുടങ്ങി തൊഴിൽ സേന രൂപീകരണമുൾപ്പെടെ 20 പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
ഇ.എസ്. സാമ്പു, സി.എം. മാത്യു,.വി.എം. പ്രദീപ്, ജിജിമലയിൽ എന്നിവരും വിവിധ ഘടകക്ഷി നേതാക്കളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


