video
play-sharp-fill
നടുറോഡിൽ യുവതിയെയും ഭർത്താവിനെയും തല്ലി വീഴ്ത്തിയ കോൺഗ്രസുകാരൻ തനി ഗുണ്ട: പെൺകുട്ടിയെ തല്ലി വീഴ്ത്തുന്നത് വീഡിയോ എടുത്തവർ പോലും നോക്കി നിന്നു: പൊലീസിൽ പരാതി കിട്ടിയിട്ടും തല്ല് കൊണ്ടവരെ കണ്ടെത്താനായില്ല

നടുറോഡിൽ യുവതിയെയും ഭർത്താവിനെയും തല്ലി വീഴ്ത്തിയ കോൺഗ്രസുകാരൻ തനി ഗുണ്ട: പെൺകുട്ടിയെ തല്ലി വീഴ്ത്തുന്നത് വീഡിയോ എടുത്തവർ പോലും നോക്കി നിന്നു: പൊലീസിൽ പരാതി കിട്ടിയിട്ടും തല്ല് കൊണ്ടവരെ കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ

വയനാട്: ബീഹാർ മോഡലിൽ നടുറോഡിൽ യുവതിയെയും ഭർത്താവിനെയും തല്ലി വീഴ്ത്തിയ ഗുണ്ടയായ കോൺഗ്രസുകാരനെതിരെ ഒടുവിൽ പൊലീസ് കേസെടുത്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സി പി എം ബ്രാഞ്ച് കമ്മിറ്റിയും വനിതാ കമ്മിഷനും അടക്കം പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ യുവതിയെ നടുറോഡിലിട്ട് തല്ലുന്നത് കണ്ട് നോക്കി നിന്ന നാട്ടുകാർ വീഡിയോ എടുത്തെങ്കിലും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല.
അമ്പലവയൽ ടൗണിൽ വച്ചാണ് ഓട്ടോ ഡ്രൈവറും കോൺഗ്രസ് പ്രാദേശിക പ്രവർത്തകനുമായ സജീമാനന്ദൻ ആക്രമണം അഴിച്ച് വിട്ടത്.  ആക്രമണത്തിന് ഇരയായത് തമിഴ് ദമ്പതികൾ ആണോ എന്ന് പോലും പൊലീസിന് ഉറപ്പില്ല. ഊരും പേരും അറിയാത്ത ഇവർ തമിഴ് സംസാരിച്ചതിനാൽ തമിഴ് ദമ്പതികൾ എന്ന് കരുതുകയാണ് പൊലീസ്. സജീവാനന്ദൻ ആദ്യം ഭർത്താവിനെ അടിച്ചു. പിന്നെ സ്ത്രീയെ പിടിച്ചു അടിച്ചു. പരാതി കിട്ടാത്തതുകൊണ്ടാണ് കേസെടുക്കാൻ കഴിയാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം. ഒടുവിൽ , സി പി എം ബ്രാഞ്ച് കമ്മിറ്റി പരാതി നൽകുകയും , വനിതാ കമ്മിഷൻ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.  സജീവാനന്ദനെ ഉടൻ അറസ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇയാൾക്ക് കോൺഗ്രസ് പശ്ചാത്തലമാണുള്ളത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്. 21 നു രാത്രി എട്ടരയ്ക്ക് ആണ് സംഭവം നടക്കുന്നത്. പരാതിക്കാർ ഇല്ല. അവർക്ക് പരാതിയും ഇല്ലാ എന്നാണ് അടികൊണ്ടവർ പറഞ്ഞത്. മൊഴി നൽകുകയും ചെയ്തിട്ടില്ല. ഞങ്ങൾ  എത്തിയപ്പോൾ അവർ പരാതിയില്ല എന്നാണ് പറഞ്ഞത്. അപ്പോൾ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് അവർ മുങ്ങി-അമ്പലവയൽ പൊലീസിന്റെ വിശദീകരണം ഇത്തരത്തിലാണ്. അമ്പലവയൽ താമസിക്കുന്ന ആളാണ് സജീവാനന്ദൻ.
ഓട്ടോ ഡ്രൈവർ എന്നാണ് പറയുന്നത്. എന്നാൽ അയാൾ പണിക്ക് ഒന്നും പോകുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. വയനാട് പായിക്കൊല്ലിയാണ് ഇയാളുടെ സ്വദേശം. വാടകയ്ക്ക് അമ്പലവയലിലെ തോട്ടത്തിലാണ് താമസം. ഭാര്യയും മക്കളുമുണ്ട്. പക്ഷെ ആരും അമ്പലവയലിൽ ഇല്ല. ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇയാളുടെ പേരിൽ വേറെ കേസില്ലാത്തതും പൊലീസിനെ കുഴയ്ക്കുന്നു. ഇയാൾ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല.
സജീവാനന്ദനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട് സ്ത്രീയെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണു കേസ്. നിയമം കൈയിലെടുക്കാനോ സ്ത്രീകളെ കൈയേറ്റം ചെയ്യാനോ ആർക്കും അവകാശമില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. പ്രതി ഒളിവിലാണ്. മർദനമേറ്റവർക്കായുള്ള അന്വേഷണവും തുടരുന്നു. സമീപത്തെ ലോഡ്ജിൽ ഇരുവരും മുറിയെടുത്തതു കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് എം.സി.ജോസഫൈൻ നേരത്തെ പറഞ്ഞു. മർദനമേറ്റ ദമ്പതികളെ കണ്ടെത്താതിരുന്നത് ഗുരുതര വീഴ്ചയാണ്. കണ്ടുനിന്നവരോട് ചോദിക്കാൻ പോലും പൊലീസ് ജാഗ്രത കാട്ടിയില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് തമിഴ്നാട്ടുകാരായ ദമ്പതികൾക്ക് വയനാട്ടിലെ അമ്പലവയലിൽ ക്രൂരമർദനമേറ്റത്. പരിസരവാസിയായ ഓട്ടോ ഡ്രൈവർ സജീവാനന്ദനാണ് നടുറോഡിൽവച്ച് യുവതിയേയും ഭർത്താവിനേയും ആക്രമിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ സിപിഐഎം അമ്ബലവയൽ ബ്രാഞ്ച് കമ്മിറ്റിയും വാട്‌സാപ്പ് യുവജന കൂട്ടായ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി എടുത്തില്ലെങ്കിൽ സ്റ്റേഷൻ ഉപരോധമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും സിപിഐഎം നേതാക്കൾ പറഞ്ഞു.
റോഡിലിട്ട് യുവാവിനെ ഓട്ടോഡ്രൈവർ ക്രൂരമായി മർദിക്കുകയും ചോദ്യം ചെയ്ത യുവതിയെ ഇയാൾ കൈയേറ്റം ചെയ്യുകയുമായിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ വച്ചാണ് സജീവനന്ദൻ യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയും മുഖത്തടിക്കുകയും ചെയ്തത്. റോഡിൽ വീണുകിടക്കുന്ന ഭർത്താവിനെ വീണ്ടും മർദിച്ചത് ചോദ്യം ചെയ്ത യുവതിയെ ‘നിനക്കും വേണോ’ എന്ന് ചോദിച്ച് സജീവാനന്ദൻ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group