Spread the love

മലപ്പുറം: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് തിരുവനന്തപുരത്ത് നിന്ന് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

യുവതിയുടെ പരാതിയെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് നടപടി.

ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് സജിൻ ഷറഫുദ്ദീൻ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. തന്റെ യൂട്യൂബ് ചാനലിലെ ഉള്ളടക്കം കണ്ട് ആകർഷിതയായ പരാതിക്കാരി ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ആഭിചാരക്രിയകളിലും മന്ത്രവാദത്തിലും തനിക്ക് അസാധാരണമായ കഴിവുകളുണ്ടെന്ന് വിശ്വസിപ്പിച്ച്‌ ഇയാള്‍ യുവതിയുടെ വിശ്വാസം നേടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, ‘ദിവ്യഗർഭം’ ഉണ്ടാകുമെന്ന് വ്യാജ വാഗ്ദാനം നല്‍കി യുവതി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച്‌ കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. സജിൻ ഷറഫുദ്ദീനെതിരെ സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് വേറെയും കേസുകള്‍ നിലവിലുണ്ടെന്ന് കൊളത്തൂർ പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇയാളുടെ തട്ടിപ്പുകള്‍ക്ക് ഇരയായ നിരവധി സ്ത്രീകള്‍ ഇതിനോടകം പരാതികളുമായി രംഗത്തെത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.