
ലഡു പ്രേമി ആകാത്തവർ ചുരുക്കമായിരിക്കും . മുമ്പോക്കെ പലരും മഞ്ഞ ലഡു മാത്രം വാങ്ങുന്നവരാണെങ്കില്‍ ഇന്ന് അതിന് ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്.
വിപണയില്‍ പച്ച, ഓറഞ്ച് എന്നിങ്ങനെ ഏത് നിറത്തിലുള്ള ലഡുവും സുലഭമായി ലഭിക്കും.നമ്മുക്ക് ഇന്ന് ഒരു ഓറഞ്ച് ലഡു എളുപ്പത്തില്‍ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാമെന്ന് നോക്കിയാലോ.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടലമാവ്
വെള്ളം,
പഞ്ചസാര,
നെയ്യ്
മഞ്ഞള്‍പ്പൊടി
എണ്ണ
ഉപ്പ്
ബേക്കിങ് സോഡ
ഓറഞ്ച് ഫുഡ് കളർ
ആദ്യം രണ്ട് കപ്പ് കടലമാവിലേക്ക് മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ഓറഞ്ച് ഫുഡ് കളറും ചേർക്കാം. ഇതിന് ശേഷം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് അരിച്ചെടുക്കാം.
ഏകദേശം ഒന്നരകപ്പ് വെള്ളത്തോളമാണ് ഇവ കുഴച്ചെടുക്കാനായി ഉപയോഗിക്കേണ്ടത്. ഈ വെള്ളം കുറച്ച് കുറച്ചായി ചേർത്ത് കുഴച്ചെടുക്കുക. ഇനി ഒരു പാനില്‍ എണ്ണ ചുടാക്കി കുഴിവ് ഉള്ള പാത്രത്തിലേക്ക് മാവ് ഒഴിച്ച ശേഷം പൊങ്ങി വരുമ്ബോള്‍ കോരി മാറ്റാം.
ഒന്നരക്കപ്പ് പഞ്ചസാരയും മുക്കാല്‍ക്കപ്പ് വെള്ളവും ചേർത്ത് ഉരുക്കിമാറ്റിവയ്ക്കുക. ഇത് നന്നായി ഉരുകിയെന്ന് ഉറപ്പിക്കണം. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വറുത്തെടുത്ത മാവ് ചേർക്കാം. നന്നായി മിക്‌സ് ചെയ്ത ഈ ചേരുവയിലേക്ക് നെയ്യ് കൂടി ചേർക്കാം , ശേഷം ഉരുളയാക്കിയെടുക്കാം. അല്കരത്തിനു വേണ്ടി ഉണക്കമുന്തിരി നെയ്യില്‍ വറുത്തെടുത്ത ശേഷം ഇതില്‍ ചേർക്കാവുന്നതാണ്.



