മെഡിക്കല്‍ കോളജ് ഡോക്ടർമാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്നു.

Spread the love

കോട്ടയം: മെഡിക്കല്‍ കോളജ് ഡോക്ടർമാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജി എംസിടിഎ) നേതൃത്വത്തില്‍ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്നു.

video
play-sharp-fill

കെജിഎംസിടിഎ നടത്തുന്ന പ്രക്ഷോഭത്തില്‍ ഇതു വരെ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകാത്തതിനെത്തുടർന്നാണ് ആറാമത്തെ ആഴ്ചയും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുന്നതെന്ന് കോട്ടയം യൂണിറ്റ് പ്രസിഡൻ്റ് ഡോ. ഫ്രഡറിക് പോള്‍ പറഞ്ഞു.

ഐപി രോഗികളുടെ ചികിത്സ, ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു, അടിയന്തിര ശസ്ത്രക്രിയകള്‍ എന്നിവയെ പ്രതിഷേധ പരിപാടി കളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളജിലും ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ചു. സമരമാണന്ന് അറിയാതെ എത്തിയ നൂറുകണക്കിന് രോഗികൾ വലഞ്ഞു