Spread the love

പീഡനകേസിൽ ഒളിവില്‍പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലെന്ന്‌ സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈല്‍ ഫോണ്‍ ഓണ്‍ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നല്‍കാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. അതിനു ശേഷം മൊബൈല്‍ ഫോണ്‍ ഓഫ്‌ ആവുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാല്‍ അത്‌ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ ഇയാള്‍ക്ക് നിയമോപദേശം ലഭിച്ചു എന്നാണ് അനുമാനം.

video
play-sharp-fill

എംഎല്‍എയുടെ ഒ‍ൗദ്യോഗിക വാഹനം അയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ഉണ്ട്. രാഹുല്‍ സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത് താമസ സ്ഥലത്തു നിന്നും ആണെന്ന് കരുതുന്നു. അതിനിടെ രാഹുലിനെ സംരക്ഷിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.