play-sharp-fill
കേരള നേറ്റീവ്ബോൾ ഫെഡറേഷൻ: സന്ദീപും മത്തായിയും ഭാരവാഹികൾ

കേരള നേറ്റീവ്ബോൾ ഫെഡറേഷൻ: സന്ദീപും മത്തായിയും ഭാരവാഹികൾ

സ്വന്തം ലേഖകൻ

കോട്ടയം: കേരള നേറ്റീവ്ബോൾ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി വാർഷിക പൊതുയോഗം പ്രസിഡന്റ് മത്തായി മാടപ്പാടിന്റെ അധ്യക്ഷതയിൽ പാമ്പാടിയിൽ ചേർന്നു .ഐസക് തിരുവഞ്ചൂർ സ്വാഗതം ആശംസിച്ചു , ജന: സെക്രട്ടറി സന്ദീപ് എസ് കരോട്ടുകുന്നേൽ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി മത്തായി മാടപ്പാടിനെയും,

മത്തായി മാടപ്പാട്

വൈസ് പ്രസിഡന്റ് സാം വെള്ളൂർ, ബിജിത്ത് തലപ്പാടി എന്നിവരെയും ജന:സെക്രട്ടറി ആയി സന്ദീപ് എസ് കരോട്ടുകുന്നേലിനെയും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദീപ് എസ് കരോട്ടുകുന്നേൽ

ജോയിന്റ് സെക്രട്ടറിമാർ രഘു മാങ്ങാനം,
ഐസക്ക് തിരുവഞ്ചൂർ, എന്നിവരെയും ട്രഷറർ ആയി ജീമോൻ വെള്ളൂരിനെയും തിരഞ്ഞെടുത്തു . രഘു മാങ്ങാനം കൃതജ്ഞത രേഖപ്പെടുത്തി.