
കോട്ടയം : കൗമാര കലോത്സവത്തിന് കൊടിയിറങ്ങി. കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ജില്ല 891 പോയിന്റുമായി കിരീടം നേടി. 844 പോയിന്റോടെ ചങ്ങനാശേരി ഉപജില്ലയും, 786 പോയിന്റോടെ ഏറ്റുമാനൂർ ഉപജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സ്‌കൂൾ വിഭാഗത്തിൽ ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്. എച്ചാണ് ജേതാക്കൾ. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്‌കൂളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ളാക്കാട്ടൂർ 294 പോയിന്റോടെ കിരീടം കൈപ്പിടിയിലാക്കിയത്.
ഈരാറ്റുപേട്ട മുസ്ലീം ഗേൾസിന് 283 പോയിന്റുമായി രണ്ടാം സ്ഥാനം നേടി, കിടങ്ങൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ് ടീം 209 പോയിന്റുമായി മൂന്നാമതെത്തി. 185 പോയിന്റുമായി വാഴപ്പള്ളി സെന്റ് തെരേസാസ് നാലാം സ്ഥാനത്തും, 178 പോയിന്റുമായി ഡി.വി.എച്ച്.എസ്.എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.ഡി സെമിനാരി എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ നിർവഹിച്ചു. ആർ.ഡി.ഡി പി.എൻ വിജി അദ്ധ്യക്ഷത വഹിച്ചു.
റോഷ്നമോൾ, എസ്.ശ്രീകുമാർ, ഡാനിഷ് പി.ജോൺ, സിസ്റ്റർ ജെനിൻ, സുമിനാ മോൾ കെ.ജോൺ, സിസ്റ്റർ ബീന എബ്രഹാം, വി.എം ബിജു, പത്മജ മേനോൻ, ജേക്കബ് ചെറിയാൻ എന്നിവർ പങ്കെടുത്തു. എം.ആർ സുനിമോൾ സ്വാഗതവും ബിനു എബ്രഹാം നന്ദിയും പറഞ്ഞു.



