തദ്ദേശ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു; പെരുമാറ്റച്ചട്ടച്ചട്ടം പാലിച്ചുകൊണ്ടു സൗഹാർദപൂർണമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്കുള്ള സ്ഥാനാർഥികളുടെയും യോഗങ്ങൾ കളക്‌ട്രേറ്റിൽ ചേർന്നു.

video
play-sharp-fill

പെരുമാറ്റച്ചട്ടച്ചട്ടം പാലിച്ചുകൊണ്ടു സൗഹാർദപൂർണമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ശ്രമിക്കണമെന്നു ജില്ലാ കളക്ടർ
ചേതൻകുമാർ മീണ പറഞ്ഞു.

സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള പരിധിയിൽ തന്നെ നിർത്തുന്നതിൽ ശ്രദ്ധ പുലർത്തണം. ഹരിതച്ചട്ടം പാലിച്ചുകൊണ്ടുവേണം പ്രചാരണപ്രവർത്തനങ്ങൾ നടത്തേണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ഡോ. സാജൻ ചാക്കോച്ചൻ കണ്ണന്തറ, ബിനു ജോസ്, ആർ. സതീഷ് ചന്ദ്രൻ, തോമസ് കുന്നപ്പളളി, റോണി കെ. ബേബി എന്നിവർ പങ്കെടുത്തു. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ ചേർന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്കുളള സ്ഥാനാർഥികളുടെ യോഗത്തിൽ സ്ഥാനാർഥികളും പ്രതിനിധികളും പങ്കെടുത്തു. എ.ഡി.എം എസ്. ശ്രീജിത്ത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യൂ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.