കളമശ്ശേരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി ; ട്രെയിനുകൾ വൈകും, എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Spread the love

കൊച്ചി : കളമശ്ശേരിയിൽ ഗുഡ്‌സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഇന്ന് ഉച്ചയ്ക്ക് 2.50ന് കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.

video
play-sharp-fill

ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പാളം തെറ്റുകയായിരുന്നു.

ഷൊർണൂരിലേക്കുള്ള ട്രെയിനുകൾ വൈകും, ഈ ട്രാക്കിൽ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം എത്രയും പെട്ടെന്ന് ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group