
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ നല്‍കിയത്.
അതേസമയം രാഹുലിനു വേണ്ടി മുൻകൂർ ജാമ്യ അപേക്ഷ നല്‍കിയത് ആർഎസ്‌എസ് അഭിഭാഷകനായ ശേഖർ ജി തമ്പിയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എഫ്‌ഐആറിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. അതിജീവിത അനുഭവിച്ച ക്രൂര പീഡനങ്ങള്‍ തീയതികള്‍ സഹിതമാണ് എഫ്‌ഐആറില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗർഭിണിയായിരിക്കെയും രാഹുല്‍ അതിജീവിതയെ പല തവണ പീഡിപ്പിച്ചുവെന്ന് ഗുരുതര കണ്ടെത്തല്‍. നഗ്നദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പാലക്കാട് ഉള്‍പ്പടെ മൂന്നു സ്ഥലത്തു വെച്ച് പീഡിപ്പിച്ചുവെന്നും വലിയമല പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.




