
തിരുവനന്തപുരം: പിഎച്ച്.ഡി വിവാദത്തെ തുടർന്ന് ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ പ്രൊഫ. സി.എൻ. വിജയകുമാരിയെ കാര്യവട്ടം ക്യാമ്പസിലെ ഓഫീസിനു മുന്നില്‍ വിദ്യാർത്ഥികള്‍ ഒരു മണിക്കൂർ ഉപരോധിച്ചു.
ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനോട് ജാതി അധിക്ഷേപം കാട്ടിയെന്ന പരാതിയെത്തുടർന്നായിരുന്നു പ്രതിഷേധം. ഓപ്പണ്‍ ഡിഫൻസ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വി.സിക്ക് ഡീൻ കത്ത് നല്‍കിയതാണ് വിവാദമായത്.
കത്ത് സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്. വിപിൻ ഒഴികെ 64 ഗവേഷകർക്ക് ബിരുദം നല്‍കാൻ വി.സി അടുത്തിടെ തീരുമാനിച്ചിരുന്നു. വിപിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് വിജയകുമാരിക്കെതിരെ ജാതി അധിക്ഷേപത്തിന് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുൻകൂർ ജാമ്യം തേടി വിജയകുമാരി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.




