
കേരളത്തിലെ ദാരിദ്ര്യവും പൂർണമായി ഇല്ലാതാക്കാൻ വീണ്ടും ഭരണം ഇടതുമുന്നണി സർക്കാറിന് തന്നെ ലഭിക്കണം എന്ന് വ്യക്തമാകുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . പള്ളുരുത്തിയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയുന്നതിനിടെയായാണ് , അതിദാരിദ്ര്യം അവസാനിപ്പിച്ച ഒരേയൊരു സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് ഇടതുമുന്നണി സർക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
എന്നാൽ ഇതിന്റെ തുടർച്ചയായി കേരളത്തിലെ ദാരിദ്ര്യവും പൂർണമായി ഇല്ലാതാക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനമെന്നും അതിന്റെ ഭാഗമായാണ് 62 ലക്ഷം ആളുകളുടെ പെൻഷൻ വർധിപ്പിച്ചുകൊണ്ട് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഒരു സംസ്ഥാനത്തും അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് മൂന്നാംതവണയും എൽഡിഎഫ് ഭരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ സെക്രട്ടറി എസ്. സതീഷ്, മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ്, സിപിഐ ജില്ലാ കൗൺസിലംഗം ടി.സി. സഞ്ജിത്ത്, കെ. സുരേഷ്, പി.എ. പീറ്റർ, ടി.വി. അനിത, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ, കെ.ജെ. ബെയ്സിൽ, കെ.പി. സോമൻ തുടങ്ങിയവർ സംസാരിച്ചു.




