ലൈംഗിക പീഡന കേസിൽ മുൻ‌കൂര്‍ ജാമ്യം തേടാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ : അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിക്കും.

Spread the love

തിരുവനന്തപുരം:ലൈംഗിക പീഡന കേസിൽ മുൻ‌കൂര്‍ ജാമ്യം തേടാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ .
അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിക്കും.
വകുപ്പുകളെല്ലാം അറിഞ്ഞു. ജാമ്യാപേക്ഷ എവിടെ ഫയല്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.

video
play-sharp-fill

വലിയമല സ്‌റ്റേഷനിലാണ് ആദ്യം കേസെടുത്തിരുന്നത് .എന്നാല്‍ പിന്നീട് നേമത്തേയ്ക്ക് മാറ്റി. ഗോള്‍പോസ്റ്റ് എവിടെയാണെന്ന് അറിഞ്ഞാല്‍ മാത്രമല്ലേ ഗോള്‍ അടിക്കാൻ കഴിയൂവെന്നും എഫ്ഐആർ വിശദാംശങ്ങള്‍ ലഭ്യമായെന്നും കേസില്‍ പൊലീസിന് വ്യക്തത വന്നിട്ടില്ലെന്നും അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം പറഞ്ഞു.

രാഹുല്‍ നഗ്നദൃശ്യങ്ങള്‍ പകർത്തിയെന്നും ഈ ദൃശ്യങ്ങള്‍വെച്ച്‌ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. പാലക്കാട് എത്തിച്ച്‌ മൂന്ന് ഇടങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചെന്നും ഗുരുതര പരാമർശമുണ്ട്. രാഹുല്‍ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഇറക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, രാഹുല്‍ മാങ്കൂട്ടം ഇപ്പോഴും ഒളിവില്‍ തന്നെ തുടരുകയാണ്. അടൂരിലെ നെല്ലിമുകളിലെ വീട്ടിലും രാഹുല്‍ എത്തിയിട്ടില്ല. കോയമ്ബത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഒളിവില്‍ പോവുന്നതിന് മുമ്പ് രാഹുല്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തിൻ്റെ വാഹനത്തിലേക്ക് മാറിയിരുന്നു.

ഔദ്യോഗിക വാഹനത്തിലെ എംഎല്‍എ ബോർഡ് അടക്കം എടുത്തുമാറ്റിയ നിലയിലാണ് ഓഫീസിലുള്ളത്. പാലക്കാടുള്ള എംഎല്‍എ ഓഫീസ് അല്പസമയം മുൻപാണ് ജീവനക്കാരെത്തി തുറന്നത്. രാഹുലിന്റെ വീട്ടിലടക്കം പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.