കോട്ടയം റവന്യു ജില്ലാ കലോത്സവം: ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുഡി മത്സരത്തില്‍ ഒറ്റ മത്സരാര്‍ഥി.

Spread the love

കോട്ടയം: കോട്ടയം എംഡി സെമിനാരി സ്കൂളിൽ നടന്നു വരുന്ന റവന്യു ജില്ലാ കലോത്സവത്തിൽ

ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുഡി മത്സരത്തില്‍ ഒറ്റ മത്സരാര്‍ഥി. വാകത്താനം ജെ.എം.എച്ച്‌.എസിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി അലക്‌സ് പി.
തങ്കച്ചനാണു മത്സരിക്കാനുണ്ടായിരുന്നത്‌.

ചിങ്ങവനം സ്വദേശികളായ പി.ജെ. തങ്കച്ചന്റെയും ഉഷയുടെയും മകനാണ്‌. നാലാം ക്ലാസ്‌ മുതല്‍ ക്ലാസിക്കല്‍ നൃത്തം അഭ്യസിക്കുന്നു.

അഡ്വ. കെ.കെ. സജീവ്‌ ആണ്‌ ഗുരു. മത്സരത്തില്‍ എ ഗ്രേഡ്‌ ലഭിച്ചു.