കോട്ടയം മീനച്ചിലാറ്റിലെ നീർനായകളെ പഠന വിധേയമാക്കുന്നു: ഡിസംബർ 7-ന് പരിശീലനം നേടിയ 70 -ലധികം വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തിയാണ് പഠനം നടത്തുന്നത്‌.

Spread the love

കോട്ടയം: സംസ്‌ഥാനത്താദ്യമായി നീര്‍നായകളുടെ കണക്കെടുക്കുന്നു. മീനച്ചില്‍ നദീതടത്തിലെ നീര്‍നായകളുടെ കണക്കെടുപ്പാണു ഡിസംബര്‍ ഏഴിനു നടക്കുന്നത്‌.
നീര്‍നായ ശല്യം സംബന്ധിച്ച വിവരങ്ങളും ശാസ്‌ത്രീയമായി ശേഖരിക്കുന്നു. മീനച്ചിലാറ്റില്‍ നീര്‍നായകളുടെ ആക്രമണങ്ങള്‍ വര്‍ധിച്ച പശ്‌ചാത്തലത്തിലാണു പഠനം നടത്തുന്നത്‌.

video
play-sharp-fill

നീര്‍നായകള്‍ ഇപ്പോള്‍ കൂടുതലായി കണ്ട്‌ വരുന്ന പ്രദേശങ്ങളിലും നീര്‍നായ ശല്യം ഉണ്ടായിട്ടുള്ള ഇടങ്ങളിലുമാണ്‌, പരിശീലനം നേടിയ 70 -ലധികം വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തി പഠനം നടത്തുന്നത്‌. ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോടിന്റെ കോട്ടയം സബ്‌ സെന്റര്‍, കേരള വനം വകുപ്പ്‌ സാമൂഹ്യവനവത്‌ക്കരണ വിഭാഗം, കേരള സംസ്‌ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌, ട്രോപ്പിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇക്കോളജിക്കല്‍ സയന്‍സസ്‌ തുടങ്ങിയ സ്‌ഥാപനങ്ങള്‍ സംയുക്‌തമായാണു സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്‌.

വിവിധ കോളജുകളില്‍ നിന്നു തെരെഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഡിസംബര്‍ 6-ന്‌ പാമ്പാടി ടൈസ്‌ കാമ്പസില്‍ വച്ച്‌ ഏകദിന പരിശീലനം നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവരും, നീര്‍നായകളുടെ സാന്നിധ്യമോ, അവ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതോ ആയ പ്രദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരില്‍ അറിയിക്കേണ്ടതാണ്‌: ടൈസ്‌: 9633723305.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളില്‍ നീര്‍നായകളുടെ ശല്യം വര്‍ധിച്ചിക്കുകയാണ്‌. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മീനച്ചിലാറ്റില്‍ കുളിയ്‌ക്കാനും തുണി കഴുകാനും ഇറങ്ങിയവര്‍ക്കു നീര്‍നായകളുടെ കടിയേറ്റിരുന്നു. മീനച്ചിലാറ്റില്‍ പാറമ്പുഴ മുതല്‍ കുമരകം വരെയുള്ള പ്രദേശങ്ങളിലാണു നീര്‍നായകളുടെ ശല്യമേറെയും.