ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്; മണ്ഡലകാലത്ത് ഇതുവരെ ദര്‍ശനം നടത്തിയത് പത്ത് ലക്ഷം തീര്‍ഥാടകര്‍; സ്പോട്ട് ബുക്കിങ് വര്‍ദ്ധിപ്പിച്ചു..!

Spread the love

കോട്ടയം: ശബരിമലയില്‍ മണ്ഡലകാല തീർഥാടകരുടെ വൻ തിരക്ക് തുടരുന്നു.

video
play-sharp-fill

ഈ മണ്ഡലകാലം ആരംഭിച്ച്‌ ദിവസങ്ങള്‍ക്കകം തന്നെ 10 ലക്ഷം തീർഥാടകർ ദർശനം നടത്തി മടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കണക്കിലെടുത്ത് സ്പോട്ട് ബുക്കിങ് പ്രതിദിനം 5000 എന്നതില്‍ നിന്ന് വർദ്ധിപ്പിക്കാൻ പ്രത്യേക സമിതി തീരുമാനിച്ചു.

കാനന പാത വഴി വരുന്ന ഭക്തർക്ക് വേണ്ടി 5000-ത്തിന് പുറമെ 500 സ്പോട്ട് ബുക്കിങ് കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. വിർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവർക്ക്, ദർശനം സുഗമമാക്കാൻ സമയക്രമം കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്നിധാനത്തേക്ക് അനധികൃത പാത വഴി ഭക്തർ വരുന്നില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടികളും ആരംഭിച്ചിട്ടുണ്ട്.