തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ഉൾപ്പെടെ 6 ജില്ലകളിൽ ഈ ദിവസങ്ങളിൽ മദ്യം ലഭിക്കില്ല;മദ്യം എത്തിക്കുന്നതും ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചു

Spread the love

തിരുവനന്തപുരം:ആദ്യഘട്ട തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഏഴിന് വൈകിട്ട് ആറുമുതൽ ഒമ്പതിന് പോളിംഗ് അവസാനിക്കും വരെ മദ്യവില്പന നിരോധിച്ച് സർക്കാർ ഉത്തരവ്.

video
play-sharp-fill

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യം ലഭിക്കില്ല. 9ന് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ 7ന് വൈകിട്ട് 6 മണി മുതല്‍ 9ന് പോളിങ് അവസാനിക്കും വരെ മദ്യവില്‍പന നിരോധിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ മദ്യവില്‍പന നിരോധിച്ചത്.

11ന് രണ്ടാംഘട്ടം നടക്കുന്ന മേഖലയില്‍ 9ന് വൈകിട്ട് 6 മുതല്‍ 11ന് പോളിങ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ നിരോധനമുള്ളത്. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.

പോളിങ് പ്രദേശത്ത് ഒരു തരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മദ്യശാലകള്‍, ബാറുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല.

മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളിൽ‌ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.