
കോട്ടയം: കോട്ടയം – കുമരകം റോഡില്‍ കരിക്കാത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിംഗ് പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ നവംബർ 29, 30 (ശനി, ഞായർ) ദിവസങ്ങളില്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കെ.ആർ.എഫ്.ബി.
എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു.
ബസുകള്‍ പാലത്തിന്റെ ഇരുകരകളിലുമായി യാത്ര അവസാനിപ്പിക്കണം.
ചെറുവാഹനങ്ങള്‍ പാലത്തിനടുത്തുള്ള ഡൈവേർഷൻ റോഡുവഴി തിരിഞ്ഞ് പോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ, ചേർത്തല ഭാഗങ്ങളില്‍നിന്നും കോട്ടയത്തേക്കുള്ള ഭാരവാഹനങ്ങള്‍ ബണ്ട് റോഡില്‍ നിന്ന് തിരിഞ്ഞ് ഇടയാഴം – കല്ലറ വഴിയും, വൈക്കം ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങള്‍ തലയോലപ്പറമ്ബ്, ഏറ്റുമാനൂർ വഴിയോ, ഇടയാഴം – കല്ലറ വഴിയോ തിരിഞ്ഞ് പോകണം.
കോട്ടയത്തുനിന്നും ആലപ്പുഴ, വൈക്കം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങള്‍ ചാലുകുന്ന് – മെഡിക്കല്‍ കോളജ് – നീണ്ടൂർ – കല്ലറ വഴി തിരിഞ്ഞ് പോകണം.




