ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു; വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച കേസിലും പ്രതി; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ വേളൂർ സ്വദേശി വർഷങ്ങൾക്കുശേഷം കോട്ടയം വെസ്റ്റ് പോലീസിൻ്റെ പിടിയിൽ

Spread the love

കോട്ടയം: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി.

video
play-sharp-fill

കോട്ടയം ജില്ലയിൽ വേളൂർ വില്ലേജിൽ എസ്എൻഡിപി ശ്മശാനം ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ബഷീർ മകൻ നജീബ് (38) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേർന്ന് ചന്തക്കവലയിൽ നിന്നും സന്തോഷ് എന്ന മങ്കൊമ്പ് സ്വദേശിയുടെ ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കല്ലുപുരയ്ക്കൽ ഭാഗത്ത് എത്തിയ സമയം ആക്രമിച്ച് ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 3340/- രൂപയും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലും കൂടാതെ 2017 ജൂലൈ 28-ാം തീയതി പ്രതി താമസിച്ചു വന്നിരുന്ന കൊച്ചുപറമ്പിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും 1.8 കിലോ കഞ്ചാവ് കണ്ടെത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയായ നജീബിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ അരുൺ എം ജെ, എസ്.ഐ ഹരികൃഷ്ണൻ കെ ആർ, എസ്.ഐ ആകാശ് എസ് വി, സീനിയർ സി.പി.ഓമാരായ അരുൺകുമാർ എം വി, അജിത് എ വി, സി.പി.ഒ. അജേഷ് ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.