ശബരിമല സന്നിധാനത്തെ ലഹരി ഉപയോഗം; നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കി; പരിശോധന ശക്തമാക്കുമെന്ന് എക്സൈസ്

Spread the love

ശബരിമല: സന്നിധാനത്തും പരിസരത്തും പുകവലിയും അനധികൃത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി.

video
play-sharp-fill

ഇതിന്റെ ഭാഗമായി ഇതുവരെ 198 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 39,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

ഒരു സർക്കിള്‍ ഇൻസ്പെക്ടറും മൂന്ന് ഇൻസ്പെക്ടർമാരും അടങ്ങുന്ന 24 അംഗ എക്സൈസ് ടീമാണ് സന്നിധാനത്ത് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നത്. ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് മഫ്തി, കാല്‍നട പട്രോളിംഗുകള്‍ ഉള്‍പ്പെടെയുള്ള ശക്തമായ പരിശോധനകള്‍ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീസണ്‍ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സന്നിധാനത്ത് ഭക്തജനങ്ങളുടെ തിരക്ക് തുടരുകയാണ്.